ഒടുവിൽ കുറ്റസമ്മതം; ടൂൾക്കിറ്റ് ഉണ്ടാക്കിയത് താൻ അംഗമായ പരിസ്ഥിതി കൂട്ടായ്മയെന്ന് നികിത ജേക്കബ്, തൻ്റെ പിന്നിൽ മറ്റു 60 പേർ കൂടി
കർഷക സമരത്തെ സഹായിക്കാനും സ്വാധീനിക്കാനും ഉതകുന്നതായിരുന്നു ടൂൾക്കിറ്റ്.പോയിറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ എന്ന ഖാലിസ്ഥാൻ അനുകൂല സംഘടനയ്ക്ക് വേണ്ടി പുനീത് എന്ന സ്ത്രീ കാനഡയിൽ നിന്ന് നികിതയെ ബന്ധപ്പെട്ടതാണ് എല്ലാത്തിൻ്റേയും തുടക്കം. സംഘടനയുടെ സ്ഥാപകൻ മോ ദാലിവാളുമായി സൂം മീറ്റിംഗ് സംഘടിപ്പിച്ചു. നികിതയും ദിഷയും അടക്കം 60 പേർ സൂം യോഗത്തിൽ പങ്കെടുത്തു.
Comments (0)